KeralaLatest NewsNews

35ലക്ഷം രൂപയുടെ മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു

ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ ചീപ്പിന് തെക്കുഭാഗത്ത് കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. രണ്ടുവള്ളങ്ങൾക്കുമായി 35ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് സൂചന. തോട്ടപ്പള്ളി വടക്കന്റെ പറമ്പിൽ വളവിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള പ്രശാന്തി ബോട്ടും, നീർക്കുന്നം കരിംപുന്നശ്ശേരിൽ നാസർ, തോട്ടപ്പള്ളി ലക്ഷ്മണൻ പറമ്പിൽ ശ്രീകുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രിൻസ് വള്ളം എന്നിവയാണ് കത്തി നശിച്ചത്. പ്രശാന്തി ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. ഇതിൽ ഉണ്ടായിരുന്ന പതിനാറോളം വല, എൻജിൻ ഭാഗങ്ങൾ, എന്നിവയെല്ലാം നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button