KeralaLatest NewsNews

ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ പള്ളിയിൽ നിസ്കരിക്കുന്നതിനിടയിൽ ആക്രമണം

നെടുങ്കണ്ടം•പള്ളിയിൽ നിസ്കരിക്കുന്നതിനിടയിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ ആക്രമണം ഇടുക്കി നെടുങ്കണ്ടം, തൂക്കുപാലം ജുമാ മസ്ജിദിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം.

ഇടുക്കി നെടുങ്കണ്ടം, തൂക്കുപാലം ജുമാ മസ്ജിദിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ബാങ്ക് വിളികേട്ട് പള്ളിയിലേക്ക് നിസ്കരിക്കാനായി പോയ നസീറിനെ എസ്‌ഡിപിഐയിലും ഡിവൈഎഫ്ഐയിലും പെട്ട ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.

തുടർന്ന് മസ്ജിദിലെ ഇമാം ഇടപെട്ട് നിസ്കരിക്കുവാൻ നസീറിന് സൗകര്യം ഒരുക്കിയിരുന്നെങ്കിലും അദ്ദേഹം നിസ്കാരം നടത്തികൊണ്ടിരിക്കവേ എസ്‌ഡിപിഐ ഡിവൈഎഫ്ഐ പ്രവർത്തകർ പിന്നിൽ നിന്ന് ആക്രമിക്കുകയും, കുനിഞ്ഞിരുന്നു നസീറിനെ കസേര കൊണ്ട് അടിക്കുകയുമാണ് ഉണ്ടായത്. അക്രമികൾ അദ്ദേഹത്തെ പലവട്ടം നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

അവശനായ നസീറിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അക്രമത്തെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ അപലപിച്ചു. സി പി ഐ എം തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്‌. അഡ്വ: നസീറിനെ ആക്രമിച്ച ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യണം. പോലീസ്, ജിഹാദികളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ നിർത്തിക്കാൻ തങ്ങൾക്കറിയാമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button