Latest NewsNewsIndia

13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 7 കുട്ടികളുടെ പിതാവ് അറസ്റ്റില്‍

വില്ലുപുരം•വില്ലുപുരത്തിനടുത്തുള്ള അരുങ്‌കുരുക്കായ് ഗ്രാമത്തിൽ 13 കാരിയായ അയൽവാസിയെ പീഡിപ്പിച്ച കേസിൽ 53 കാരനെ തിരുവെന്നൈനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച് മൂന്ന് പെൺമക്കളടക്കം ഏഴ് കുട്ടികളോടൊപ്പം താമസിച്ചുവന്നിരുന്ന ജി പന്നീർസെൽവം എന്ന കൂലിപ്പണിക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെ 13 വയസുകാരി തെരുവിലെ പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ പോയപ്പോൾ പന്നീർസെൽവം അവളെ നിർബന്ധിച്ച് തെരുവിന്റെ കോണിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിപ്പിക്കുകയായിഉര്നു.

പ്രതിയിൽ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയെ സർക്കാർ വില്ലുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച തിരുവണ്ണൈനല്ലൂർ പോലീസ് ഇൻസ്പെക്ടർ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button