UAELatest NewsNewsInternationalGulf

24 വർഷത്തെ റെക്കോർഡ് തകർത്ത് യുഎഇയിൽ തുടർച്ചയായ മഴ

ദുബായ്: യുഎഇയില്‍ 24 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തെ തുടര്‍ച്ചയായ മഴയ്ക്ക് ശേഷം അല്‍ ഐന്‍ ഖത്ം അല്‍ ശക്ലയില്‍ 184.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 1996 ല്‍ ഷാര്‍ജയിലെ ഖോര്‍ ഫക്കനില്‍ 144 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. ഇതായിരിന്നു ഇതുവരെയുള്ള റെക്കോർഡ്. ബുധനാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നുവെന്നുണ്ട്. അന്തരീക്ഷ ഈർപ്പം തിങ്കളാഴ്ച രാവിലെയോടെ വര്‍ദ്ധിക്കും ഇതോടെ നിലവിലുള്ള താപനിലയില്‍ 4 മുതല്‍ 6 ഡിഗ്രി വരെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button