Latest NewsIndiaNews

സമാജ് വാദി പാര്‍ട്ടി നേതാവിനെ പ്രഭാത സവാരിക്കിടെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

ഉത്തര്‍പ്രദേശ്: സമാജ് വാദി പാര്‍ട്ടി നേതാവിനെ പ്രഭാത സവാരിക്കിടെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പ്രാദേശിക നേതാവും മുന്‍ ഗ്രാമമുഖ്യനുമായ ബിജില്‍ യാദവ് (39) അജ്ഞാതരുടെ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലെ ഷെക്ക്വാലിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ ബിജില്‍ യാദവിനെ അജ്ഞാതര്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാരാണ് വിവരം ആദ്യം അറിഞ്ഞത്. ഗ്രാമത്തില്‍ നിന്നും ഏകദേശം അഞ്ഞൂറ് മീറ്റര്‍ ദൂരത്ത് വച്ചാണ് അജ്ഞാതരായ അക്രമികള്‍ അദ്ദേഹത്തിന്റെ നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്ത് കൃത്യമായി വെടിവച്ചതിന് ശേഷം കടന്നുകളഞ്ഞത്.

പതിവായി ബിജില്‍ യാദവ് നടക്കാന്‍ പോകാറുണ്ടായിരുന്നു എന്ന് ഗ്രാമീണര്‍ വെളിപ്പെടുത്തുന്നു. ബിജില്‍ യാദവിന്റെ ഭാര്യയുടെ പരാതിയിന്മേല്‍ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.സാധ്യമായ എല്ലാ രീതികളിലും ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കും, അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് അവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണന്നും നീതിയും നിയമവും വളരെ മോശം അവസ്ഥയിലാണെന്നും മാവുവിലെ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവായ കണ്‍പ്രതാപ് സിംഗ് വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button