Latest NewsNewsInternational

അജ്ഞാത വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു : 41 പേരിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി,ഏഴുപേരുടെ നില ഗുരുതരം

ബെയ്ജിങ്: അജ്ഞാത വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ചൈനയിൽ വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് മരണപ്പെട്ടത്. 41 പേരിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നും ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടതായും വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.

വൂഹാന്‍ നഗരത്തില്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ്അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാര്‍ക്കറ്റിലെ ജോലിക്കാരിലായിരുന്നു വൈറസ് സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്. . കൊറോണവൈറസിന്റെ പുതിയ രൂപത്തിലുള്ള വൈറസാണ് വൂഹാനില്‍ പടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമികനിഗമനം. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണിതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗികളെ ചികിത്സിച്ചിരുന്നവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് കാരണം.

Also read :അമേരിക്കൻ സൈനികതാവളത്തിൽ ആക്രമണമെന്ന് റിപ്പോർട്ട്

അജ്ഞാത വൈറസ് രോഗം കാരണം ഒരാള്‍ മരിച്ചതോടെ ചൈനയിലെ ടൂറിസം രംഗത്ത് ആശങ്ക വര്‍ധിച്ചു. ജനുവരി 25 മുതല്‍ ചൈനയിലെ സ്പ്രിങ് ഫെസ്റ്റിവല്‍ ആരംഭിക്കാനിരിക്കെയാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ വൂഹാനില്‍നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button