USALatest NewsNewsInternational

അമേരിക്കൻ സൈനികതാവളത്തിൽ ആക്രമണമെന്ന് റിപ്പോർട്ട്

ബാഗ്‌ദാദ്‌ :  അമേരിക്കയുടെ സൈനികതാവളത്തിൽ ആക്രമണം. ഇറാഖിൽ ബലാദ് സൈനികത്താവളത്തിൽ എട്ടു മിസൈലുകൾ പതിച്ചെന്നു വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വ്യോമത്താവളത്തിലെ റണ്‍വേയില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വ്യോമത്താവളം.

യുഎസ് വ്യോമാക്രമണത്തിലൂടെ ഇറാന്‍ ഗുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയത്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ഇര്‍ബില്‍, അല്‍ അസദ് സൈനികത്താവളങ്ങള്‍ക്ക് നേരേ നടത്തിയ മിസൈലാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തിയെങ്കിലും അമേരിക്ക അത് തള്ളി. ഇതിനുപിന്നാലെയാണ് ഇറാഖിലെ മറ്റൊരു യുഎസ് സൈനികത്താവളത്തിന് നേരെയും ഇപ്പോൾ ആക്രമണം ഉണ്ടായ വാർത്തകൾ പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button