USALatest NewsNewsInternational

ബോംബാക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു

കാബുള്‍: ബോംബാക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് ആര്‍മി വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നും നാറ്റോ മിഷന്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ നേരത്തെ ഏറ്റെടുത്തിരുന്നു.

Also read : അമേരിക്കൻ സൈനികതാവളത്തിൽ ആക്രമണമെന്ന് റിപ്പോർട്ട്

യുഎസ് പ്രതിരോധ വകുപ്പിന്റെ നയം അനുസരിച്ച് കൊല്ലപ്പെട്ട അംഗങ്ങളുടെ പേരുവിവരങ്ങള്‍ ആദ്യം ബന്ധുക്കളെ അറിയിച്ച ശേഷമേ  പുറത്തു വിടുകയുള്ളൂ. അടുത്ത ബന്ധുക്കളെ വിവരം അറിയിക്കുന്നത് പൂര്‍ത്തിയാകുന്നതു വരെ പേരു വിവരങ്ങള്‍ പുറത്തുവിടുന്നത് തടഞ്ഞു വെയ്ക്കുമെന്ന് നാറ്റോ റെസല്യൂട്ട് സപ്പോര്‍ട്ട് മിഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button