Latest NewsBikes & ScootersNewsAutomobile

ഇന്ത്യയിൽ 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ വിറ്റഴിച്ച ഇരുചക്ര വാഹനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഹോണ്ട

ഇന്ത്യയിൽ 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ വിൽപ്പന ഇരുചക്ര വാഹനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മൊത്തം 40,24,154 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റുപോയെന്ന കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ 37,71,457 യൂണിറ്റ് വില്‍പ്പന നടന്നപ്പോൾ 2,52,697 യൂണിറ്റ് കയറ്റുമതി ചെയ്തു.

Also read : ഉള്‍കാഴ്ച’യ്ക്കായി 1000 സ്മാര്‍ട്ട് ഫോണുകള്‍: ഇന്ത്യയിലെ ആദ്യ സംരംഭം: വിതരണ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു

ന്ത്യയില്‍ നാല് പ്ലാന്റുകളിലാണ് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നത്. അതേസമയം 21 രാജ്യങ്ങളിലെ 35 നിര്‍മാണശാലകളിലായി 50 സിസി മുതല്‍ 1,800 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ഹോണ്ട നിർമിക്കുന്നുണ്ട്. 1949 ല്‍ മോട്ടോര്‍സൈക്കിളുകളുടെ നിർമാണം ആരംഭിച്ചതിന്റെ എഴുപതാം വര്‍ഷത്തിൽ 400 മില്യണ്‍ (40 കോടി) യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിച്ചതായി ഹോണ്ട മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button