Latest NewsIndia

ഉത്തര്‍പ്രദേശില്‍ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക പൂര്‍ത്തിയായി, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു

നിയമം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞു.

ലക്‌നൗ: ഉത്തര്‍‌പ്രദേശിലെ 19 ജില്ലകളിലെ അനധികൃത കുടിയേറ്റക്കാരുടെ ആദ്യപട്ടിക തയ്യാറായി. പട്ടിക യു.പി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ഇതോടെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തര്‍പ്രദേശ്. പൗരത്വമില്ലാത്ത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തതായി മന്ത്രി ശ്രീകാന്ത് ശര്‍മ്മ അറിയിച്ചു.. നിയമം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞു.

സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച്‌ ആദ്യ പട്ടികിയിലെ അനധികൃത കുടിയേറ്റക്കാര്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.പട്ടിക പ്രകാരം മുസ്ലീംങ്ങളല്ലാത്ത 40000ത്തോളം അനധികൃത കുടിയേറ്റക്കാര്‍ യു.പിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.വിവരശേഖരണം സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി.

90 കൊല്ലം ഇന്ത്യയെ ചൂഷണം ചെയ്ത വിക്‌ടോറിയയുടെ പേരല്ല മറിച്ച്‌ ഇന്ത്യയുടെ വീരപുത്രി ഝാന്‍സി റാണിയുടെ പേര് വേണം: ആവശ്യവുമായി ബിജെപി

ഗോരഖ്പുര്‍, അലിഗഢ്, രാംപുര്‍, പിലിഭിത്ത്, ലക്‌നൗ, വാരണസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റക്കാരാണ് സര്‍ക്കാരിന്റെ ആദ്യ അഭയാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.അഭയാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button