Latest NewsIndia

90 കൊല്ലം ഇന്ത്യയെ ചൂഷണം ചെയ്ത വിക്‌ടോറിയയുടെ പേരല്ല മറിച്ച്‌ ഇന്ത്യയുടെ വീരപുത്രി ഝാന്‍സി റാണിയുടെ പേര് വേണം: ആവശ്യവുമായി ബിജെപി

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത തുറമുഖം ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുതിയ പേര് പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു.

കൊല്‍ക്കത്ത : കൊല്‍ക്കത്തിയിലെ വിക്‌ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ബിജെപി. കൊല്‍ക്കത്ത് തുറമുഖത്തിന്റെ പുനര്‍നാമകരണം കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തിലൊരു ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. മാര്‍ബിള്‍ കെട്ടിടമായ വിക്‌ടോറിയയുടെ പേര് റാണി ലക്ഷ്മി ഭായിയുടെ പേരിലേക്ക് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. 90 കൊല്ലം ഇന്ത്യയെ ചൂഷണം ചെയ്ത വിക്‌ടോറിയയുടെ പേരല്ല

മറിച്ച്‌ ഇന്ത്യക്ക് വേണ്ടി പോരാടി വിരമൃത്യു വരിച്ച ഝാന്‍സി റാണിയുടെ പേരില്‍ ആക്കണമെന്ന് ബിജെപി നേതാവ് സുബ്ര്ഹമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ചരിത്ര പ്രസിദ്ധമായ വിക്‌ടോറിയ മെമ്മോറിയല്‍ റാണി ഝാന്‍സി എന്ന് പേരിലേക്ക് ആക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം കൊല്‍ക്കത്ത തുറമുഖം ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുതിയ പേര് പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു.

ജെഎന്‍യുവില്‍ നടന്നത് നക്‌സല്‍ ആക്രമണം; ഇതിനെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്ന് വിളിക്കുന്നത് തെറ്റ്; എബിവിപി

ഇതിന് പിന്നാലെയാണ് വിക്‌ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ബിജപി രംഗത്തെത്തിയത്.ബംഗാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ട്രസ്റ്റിന്റെ നൂറ്റമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് കൊല്‍ക്കത്ത തുറമുഖം പുനര്‍നാമകരണം ചെയ്തതായി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button