CricketLatest NewsNewsSports

ബിഗ്ബാഷില്‍ എബിഡിയുടെ അരങ്ങേറ്റം തന്നെ തകര്‍ത്തടിച്ച്

ബിഗ്ബാഷില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മുന്‍ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സ്. ആദ്യ മത്സരത്തില്‍ തന്നെ 32 പന്തില്‍ 40 റണ്‍സ് എടുത്ത ഡിവില്ലേഴ്‌സിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബ്രിസ്‌ബേന്‍ ഹീറ്റ് എതിരാളികളായ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് 110 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. റാഷിദ് ഖാന്‍ 28 റണ്‍സും ജൊനാഥന്‍ വെല്‍സ് 14 റണ്‍സും നേടി. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ 6 കളിക്കാര്‍ രണ്ടക്കം കാണാതെ പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്രിസ്‌ബെന്‍ ഹീറ്റ് ഡിവില്ലിയേഴ്‌സിന്റെയും റെന്‍ഷോയുടെയും ബാറ്റിങ്ങിന്റെ മികവില്‍ 7 വിക്കറ്റിന് വിജയം ഉറപ്പിക്കുകയായിരുന്നു. റെന്‍ഷോ 45 പന്തില്‍ 52 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. അഞ്ച് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഡിവില്ലേഴ്‌സ് 40 റണ്‍സ് അടിച്ചെടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button