CricketLatest NewsNewsSports

പ്രിയപ്പെട്ട സഹതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കോഹ്ലി

ബാംഗ്ലൂരിന്റെ പ്രിയപ്പെട്ട സഹതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യൻ നായകന്‍ വിരാട് കോഹ്ലി. ഇരുവരും ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളും 2011 മുതല്‍ 2021 വരെ ഡ്രസ്സിംഗ് റൂം പങ്കിട്ടവരുമാണ്. എന്നാല്‍ ഈ സീസണിലെ ഐപിഎല്ലില്‍ ഇവരെ ഒരുമിച്ച് കാണാനാകില്ല. എല്ലാ ക്രിക്കറ്റില്‍ നിന്നും ഡിവിലിയേഴ്‌സ് വിരമിച്ചിരുന്നു.

2022 സീസണിൽ ആര്‍സിബിയുടെ നായകസ്ഥാനം വിട്ട വിരാട് കോഹ്ലിയെ റോയല്‍ ബാംഗ്ലൂരില്‍ നിലനിർത്തിയിരുന്നു. ആര്‍സിബി ജഴ്‌സിയില്‍ എബി ഡിവിലിയേഴ്‌സിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ‘ഹാപ്പി ബര്‍ത്ത്‌ഡേ ബിസ്‌ക്കറ്റ് ലവ് യൂ ഓള്‍വേയ്‌സ് മൈ ബ്രദര്‍’ എന്ന കുറിപ്പിടുകയായിരുന്നു.

Read Also:- ഉണക്കമുന്തിരി ഈ രീതിയിൽ ഉപയോഗിച്ചാൽ ഗുണങ്ങൾ ഏറെ!

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറുകയും ചെയ്തു. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായ ഇരുവരും ഒരേ ടീമിലായിരുന്നു കളിച്ചിരുന്നത്. ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് അനേകം കളികളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇരുവരും ഉള്‍പ്പെട്ട ടീമിന് ഐപിഎല്ലില്‍ കിരീടം നേടാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button