Latest NewsNewsIndia

ഡോക്ടര്‍മാരെ വിലക്കെടുത്തുകൊണ്ടുള്ള മരുന്നു കമ്പനികളുടെ മാര്‍ക്കറ്റിങ് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡോക്ടര്‍മാരെ വിലക്കെടുത്തുകൊണ്ടുള്ള മരുന്നു കമ്പനികളുടെ മാര്‍ക്കറ്റിങ് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്രീകളെയും വിദേശ യാത്രകളുമെല്ലാം വാഗ്ദാനം ചെയ്ത് ഡോക്ടര്‍മാരെ മരുന്നു കമ്പനികള്‍ കയ്യിലെടുക്കുന്നു എന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. ഇതിനായി പ്രമുഖ മരുന്നു കമ്പനികളായ സൈഡസ് കാഡില, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, വോക്ക്ഹാര്‍ട്റ്റ് എന്നിവയുടെ മേധാവികളെയാണ് പ്രധാനമന്ത്രി വിളിച്ചുവരുത്തിയത്.

മര്യാദ വിട്ടുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ അവസാനിപ്പിക്കണമെന്ന് കമ്പനി മേധാവികള്‍ക്ക് മോദി മുന്നിറിയിപ്പ് നല്‍കി. ഇവരുടെ മരുന്നുകള്‍ വാങ്ങാനായി ഡോക്ടര്‍മാരെ വീഴ്ത്താന്‍ വേണ്ടി സ്ത്രീകള്‍, വിദേശയാത്രകള്‍, വിലകൂടിയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നെന്ന നിരവധി പരാതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചിരുന്നു. ഈ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകിരിച്ചിട്ടുള്ള നടപടികള്‍ ഒന്നും തന്നെ കമ്പനികള്‍ അനുസരിച്ചിട്ടില്ല. ഇവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് പിന്നെയും ഡോക്ടര്‍മാരെ സ്വാധീനിക്കാനാണ് കമ്പനികള്‍ ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ ഈ വിഷയത്തില്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അപ്പോളോ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലിസേര്‍സ് മന്ത്രാലയത്തോട് നിയമത്തിന്റെ കരട് തയാറാക്കാന്‍ നിര്‍ദേശിച്ചിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button