Latest NewsNewsInternational

800 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക്​ തീതുപ്പി താല്‍ അഗ്​നിപര്‍വതം

മനില: 800 മീറ്റര്‍ ഉയരത്തില്‍ ആകാശത്തേക്ക്​ തീതുപ്പി താല്‍ അഗ്​നിപര്‍വതം. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച താല്‍ ചൊവ്വാഴ്​ചയാണ്​ വലിയതോതില്‍ ലാവയും ചാരവും വര്‍ഷിച്ചത്​. പ്രദേശത്ത് അതീവജാഗ്രത തുടരുകയാണ്. ഞായറാഴ്​ചയാണ്​ താല്‍ ആദ്യം പൊട്ടിത്തെറിച്ചത്​. പിന്നീട് വീണ്ടും പൊട്ടിത്തെറിച്ചതിനെ തുടർന്ന് മനില വിമാനത്താവളം അടച്ചിടുകയും 250ലധികം വിമാന സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്‌തിരുന്നു. ചൊവ്വാഴ്​ച കൂടുതല്‍ ശക്തമായി പൊട്ടിത്തെറിച്ചതോടെ സമീപ ഗ്രാമങ്ങ​ളിലെല്ലാം ചാരവും ലാവയും എത്തി. ലാവ പുറന്തള്ളല്‍ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപ ഗ്രാമങ്ങളില്‍ വന്‍തോതില്‍ ചാരം നിറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button