Latest NewsNewsFootballSports

കോപ്പ ഡെല്‍ റേ മൂന്നാം റൗണ്ടിലെ മത്സരക്രമം പ്രഖ്യാപിച്ചു

കോപ്പ ഡെല്‍ റേയിലെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്കായുള്ള ഫിക്‌സ്ചറുകള്‍ പ്രഖ്യാപിച്ചു. വമ്പന്‍ ക്ലബ്ബുകള്‍ക്കെല്ലാം താരതമ്യേന ചെറിയ എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സപ്പായ ബാഴ്‌സയ്ക്ക് ഇത്തവണ എതിരാളികള്‍ യുഡിസി ഇബിസയാണ്. റയല്‍ മാഡ്രിഡിന് യുണിനിസ്റ്റാസ് എഫ് സി യാണ് എതിരാളികള്‍

അത്‌ലറ്റിക്കോ മാഡ്രിഡ് സി ഡി ലിയനോസയെയയാണ് മൂന്നാം റൗണ്ടില്‍ നേരിടുക. നിലവിലെ ചാമ്പ്യന്‍മാരായ വലന്‍സിയക്ക് എതിരാളികളായി വരുന്നത് ലോഗ്രോണ്‍സാണ് ഈ മാസം അവസാനമാണ് മൂന്നാം റൗണ്ട് മത്സരങ്ങള്‍ നടക്കുക. അതിനാല്‍ തന്നെ ടീമുകള്‍ ഇപ്പോള്‍ തന്നെ മൂന്നാം റൗണ്ടിനായി തയ്യാറെടുപ്പിലാണ്. സൂപ്പര്‍ കോപ്പയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി കപ്പുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് റയലിന്റെ വരവ്.

സൂപ്പര്‍ കോപ്പയില്‍ കിരീടം കൈവിട്ടെങ്കിലും സെമിയില്‍ ബാഴ്‌സയെ തോല്‍പ്പിക്കാനായതിന്റെ കരുത്തുമായി അത്‌ലറ്റിക്കോ മാഡ്രിഡും കപ്പ് നിലനിര്‍ത്താന്‍ വലന്‍സിയയും മുന്നാം റൗണ്ടിനിറങ്ങുമ്പോള്‍. കഴിഞ്ഞ തവണ അവസാന നിമിഷം കൈവിട്ടു പോയ കിരീടം പിടിച്ചെടുക്കാനാണ് ബാഴ്‌സ കളത്തിലിറങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button