Latest NewsIndia

ഡിസിപി ദേവീന്ദ്ര സിംഗിനെ ജമ്മു കശ്മീര്‍ പോലീസില്‍ നിന്നും പുറത്താക്കി

ശ്രീ​ന​ഗ​ര്‍: ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിസിപി ദേവീന്ദ്ര സിംഗിനെ പുറത്താക്കി. ദേവീന്ദ്ര സിംഗും ഭീകരരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സിംഗിനെ കശ്മീര്‍ പോലീസില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ നാല് ദിവസമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ദേവീന്ദ്ര സിംഗിന്റെ വീട്ടില്‍ പരിശോധന നടത്തിവരികയായിരുന്നു. ഇവിടെ നിന്നും സിംഗിന് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

സിംഗിന്റെ ഇന്ദിരാ നഗറിലുള്ള വീട്ടിലും അതിന് സമീപത്തായി പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ വീട്ടിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയിരിക്കുന്നത്. കൂടാതെ പിടിയിലാകുന്നതിന് മുന്‍പുള്ള ദിവസം രണ്ട് ഭീകരര്‍ക്ക് ബന്ധുക്കളുടെ വീട്ടില്‍ സിംഗ് താമസത്തിനുള്ള സഹായം ചെയ്ത് നല്‍കിയതായും വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ബാനിഹാള്‍ തുരങ്കം കടക്കുന്നതിനായി ദേവീന്ദ്ര സിംഗ് 12 ലക്ഷം രൂപ വാങ്ങിയെന്ന് ഭീകരര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിംഗിന്റെ ഭീകര ബന്ധം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ശനിയാഴ്ചയാണ് ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, അഭിഭാഷകനായ ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരൊടൊപ്പമാണ് സിംഗിനെ കസ്റ്റഡിയിലായത്. ദേ​വീ​ന്ദ​റി​ന് രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍ ല​ഭി​ച്ചി​രു​ന്നെ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്ന് ഡി​ജി​പി ദി​ല്‍​ബ​ഗ് സിം​ഗ് വി​ശ​ദ​മാ​ക്കി.

ദേവേന്ദറിനൊപ്പം ഷോപിയാനിലെ അഭിഭാഷകനായ ഇർഫാനെയും ഭീകരർക്കൊപ്പം പിടികൂടിയിട്ടുണ്ട്. ഇ​തി​നി​ടെ, ദേ​വീ​ന്ദ​ര്‍ സിം​ഗ് ഭീ​ക​ര​ര്‍​ക്കൊ​പ്പം പി​ടി​യി​ലാ​യ​ത് എ​സി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​നി​രി​ക്കെ​യാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും സിം​ഗ് ഭീ​ക​ര​ര്‍​ക്ക് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ​താ​യി ചോ​ദ്യം ചെ​യ്യ​ലി​ല്‍ പോ​ലീ​സി​നു വ്യ​ക്ത​മാ​യി.

shortlink

Related Articles

Post Your Comments


Back to top button