Latest NewsKeralaNews

സന്നിധാനത്ത് ഭക്തജനലക്ഷങ്ങള്‍: എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്; ഇനി മകരവിളക്ക് കാണാൻ നിമിഷങ്ങൾ മാത്രം

സന്നിധാനം: എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. ഇനി മകരവിളക്ക് കാണാൻ നിമിഷങ്ങൾ മാത്രമാണുള്ളത്. പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ നടന്നത്. സൂര്യോദയത്തിന് മുന്‍പായി മകര സംക്രമ സമയം വരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായാണെന്ന് ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു. തിരുവാഭരണം ചാര്‍ത്തി ദീപാരാധന വൈകിട്ട് 6.30 നാണ്.

ALSO READ: മക്കാവു ദ്വീപിൽ തനിക്ക് ഫാറ്റുണ്ടെന്ന് തെളിയിക്കാമോ? സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കും; അദ്ദേഹം 107 കോടിയുടെ അഴിമതി നടത്തി; ആരോപണവുമായി തുഷാർ വെള്ളാപ്പള്ളി

തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരണം നല്‍കി. മകരജ്യോതി ദര്‍ശനത്തിനായി രണ്ടുദിവസമായി സന്നിധാനത്തേയ്ക്ക് വന്‍ ഭക്തജന പ്രവാഹമാണ്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയമിച്ചതായി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. നിലയ്ക്കല്‍ മുതല്‍ ഇന്ന് വാഹന നിയന്ത്രണം കൂടുതല്‍ കര്‍ശനമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button