Latest NewsNewsInternational

കടലില്‍ അഗ്നിപര്‍വ്വതം രൂപപ്പെടുന്നു : ലോകമെമ്പാടും മുഴക്കംപോലുള്ള ദുരൂഹമായ ശബ്ദം.. ഭൂമിക്കടിയില്‍ ലാവ തിളച്ചുമറിയുന്നതായി കണ്ടെത്തല്‍ : ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത് ഞെട്ടിയ്ക്കുന്ന വസ്തുത

കടലില്‍ അഗ്‌നിപര്‍വ്വതം രൂപപ്പെടുന്നതായി കണ്ടെത്തി. ലോകമമ്പാടും മുഴക്കംപോലുള്ള ദുരൂഹമായ ശബ്ദം എവിടെ നിന്നാണെന്ന് തേടിപ്പോയ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ഡ പുറത്തുവിട്ടിരിക്കുന്നത് ഞെട്ടിയ്ക്കുന്ന വലസ്തുതകളാണ്.
2018 ലായിരുന്നു സംഭവങ്ങളുെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഭൂകമ്പമാപിനികളില്‍ കൃത്യമായ ഇടവേളകളില്‍ ചില പ്രത്യേക സീസ്മിക് സിഗ്‌നലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലായിരുന്നു ഭൂമിക്കടിയില്‍ നിന്നുള്ള ‘അനക്കങ്ങളുടെ’ ഈ സിഗ്‌നല്‍ ആദ്യം ലഭിച്ചത്. സിഗ്‌നല്‍ മാത്രമല്ല പ്രത്യേകതരം മൂളലോ ഇരമ്പലോ പോലൊരു ശബ്ദവും ഒപ്പമുണ്ടായിരുന്നു. ആ വര്‍ഷം നവംബറിലും ഈ സിഗ്‌നല്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു. ചിലയിടത്ത് ഇരമ്പല്‍ശബ്ദം 20 മിനിറ്റ് വരെ നീണ്ടിരുന്നു. എന്താണിതു സംഗതിയെന്നു ഗവേഷകര്‍ തലങ്ങും വിലങ്ങും പരിശോധിച്ചു. ഭൂമിക്കടിയിലുണ്ടാകുന്ന അജ്ഞാത മാറ്റങ്ങളാണോയെന്നായിരുന്നു പ്രധാന ആശങ്ക. ഒടുവില്‍ ഗവേഷകര്‍ കണ്ടെത്തി, കടലിനടിയില്‍ ഒരു പുതിയ അഗ്‌നിപര്‍വതം രൂപപ്പെടുന്നതിന്റെ ശബ്ദമായിരുന്നു സിഗ്‌നലുകളായും ഇരമ്പലുകളായും കേട്ടത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ മെയാടീ എന്ന ദ്വീപില്‍ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ആഫ്രിക്കയ്ക്കും മഡഗാസ്‌കറിനും ഇടയിലുള്ള കോമോറോസ് ദ്വീപസമൂഹത്തിന്റെ ഭാഗമാണ് മെയാടീ. ഭൂചലനങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ഈ മേഖല. ഭൂമിക്കടിയിലെ ടെക്ടോണിക് ഫലകങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഏകദേശം 7000 ഭൂചലനങ്ങള്‍ വരെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനായി തിരഞ്ഞെടുത്ത മേഖലയില്‍ മാത്രമായിരുന്നു നിശ്ചിതകാലയളവില്‍ ഇത്രയേറെ ഭൂചലനം. ഒന്നിനു മീതെ മറ്റൊന്നായി ചലിക്കുന്നതിനിടെ ടെക്ടോണിക് ഫലകങ്ങള്‍ മുന്നോട്ടു നീങ്ങാനാകാതെ ‘കുടുങ്ങുമ്പോഴാണ്’ ഇത്തരം ഭൂചലനങ്ങളുണ്ടാകുന്നത്. ഇവയുടെ മുന്നോട്ടുള്ള ചലനത്തിനു സഹായിക്കുന്ന സമ്മര്‍ദ്ദമാണ് ഭൂചലനമുണ്ടാക്കുന്നത്.

2018 മേയിലാണ് അത്തരത്തിലുള്ള ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത്- റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രതയാണന്ന് രേഖപ്പെടുത്തിയത്. പഠനകാലയളലില്‍ 407 നീണ്ട സിഗ്‌നലുകളും ഭൂമിക്കടിയില്‍ രൂപപ്പെട്ടതായി കണ്ടെത്തി. വെരി ലോങ് പീരിയഡ് അഥവാ വിഎല്‍പി സിഗ്‌നലുകള്‍ എന്നായിരുന്നു ഇതിന്റെ പേര്. വളരെ കുറഞ്ഞ അളവില്‍, കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെയാണ് ഇത്തരം സിഗ്‌നലുകള്‍. 20-30 മിനിറ്റ് നീളുന്ന ഈ സിഗ്‌നലുകള്‍ മൈലുകളോളം ദൂരെ വരെ അനുഭവപ്പെടും. മെയാടീ ദ്വീപിന്റെ കിഴക്കന്‍ തീരത്തു നിന്ന് ഏകദേശം 22 മൈല്‍ മാറിയായിരുന്നു ഭൂചലനത്തിന്റെയും ഇത്തരം സിഗ്‌നലുകളുടെയും ആവിര്‍ഭാവം. അതോടൊപ്പം, പ്രദേശത്ത് ഭൂമിക്കടിയില്‍ മാഗ്മ പ്രവര്‍ത്തനവും ഗവേഷകര്‍ തിരിച്ചറിഞ്ഞു.

അതോടെ അന്വേഷണം ശക്തമാക്കി. ഗവേഷകരുടെ കഷ്ടകാലത്തിന് കടലില്‍ ഈ ഭാഗത്ത് സീസ്മിക് ഉപകരണങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. എന്നാല്‍ ദ്വീപിന്റെ ഉപരിതലം 7 ഇഞ്ച് താഴ്ന്നതായി കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ ദ്വീപിന്റെ ഉപരിതലത്തിനു സംഭവിച്ച മാറ്റങ്ങളാണു പ്രത്യേക ഉപകരണങ്ങളിലൂടെ നിരീക്ഷിച്ചത്. ഭൗമോപരിതലത്തിനു 18 മൈല്‍ താഴെയുള്ള മാന്റില്‍ പാളിയിലുള്ള റിസര്‍വോയറില്‍ നിന്ന് മാഗ്മ ഉയര്‍ന്നുവരുന്നതായും ഇതുവഴി കണ്ടെത്തി. ഇതിനു സഞ്ചരിക്കാന്‍ സമുദ്രത്തിനടിയില്‍ ഒരു പാതയും (channel) രൂപപ്പെട്ടിരുന്നു. കൂടുതല്‍ പരിശോധനയിലാണ് ഇതേ ഭാഗത്ത് അഗ്‌നിപര്‍വതം രൂപപ്പെടുന്നതായി തിരിച്ചറിഞ്ഞത്.

ഇത്തരം ഘട്ടങ്ങളില്‍ ഭൂചലനങ്ങള്‍ കുത്തനെ കുറയും, മായോടീ ദ്വീപിന്റെ ഉപരിതലവും ഇടിഞ്ഞുതാഴ്ന്നു. പിന്നാലെ വിഎല്‍പി സിഗ്‌നലുകളും തുടരെത്തുടരെയെത്തി. മാഗ്മ ചേംബറുകള്‍ തകരുന്നതിന്റെ സൂചനയാണിവയെന്നാണ് ഗവേഷകര്‍ പറയുന്നത്. അപ്പര്‍ മാന്റിലില്‍ ലോകത്ത് ഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ മാഗ്മ ചേംബറാണിതെന്നാണു കരുതുന്നത്. ഏറ്റവും ആഴത്തിലുള്ളതും ഇതുതന്നെ. ഇതില്‍ നിന്നു മാഗ്മ പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ ഇതിന്റെ അലയൊലികളെത്തിയെങ്കിലും മായോടീ ദ്വീപില്‍ ഇരമ്പല്‍ ശബ്ദം കുറവായിരുന്നു. ഇവിടെ മാത്രം ഏകദേശം 2.6 ലക്ഷം പേര്‍ താമസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button