Latest NewsLife Style

ഈ ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കും

ഹൈപ്പര്‍ടെന്‍ഷന്‍ എന്നത് കുറച്ച് പേരെയെങ്കിലും അലട്ടുന്നുണ്ടാകാം. രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ്പ്രഷര്‍ (Blood Pressure). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെന്‍ട്രിക്കിള്‍ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന രക്തസമ്മര്‍ദ്ദത്തെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം (Systolic Blood Pressure) എന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോള്‍ ഉണ്ടാകുന്ന ധമനീമര്‍ദ്ദത്തെ ഡയസ്റ്റോളിക് മര്‍ദ്ദം (Diastolic Blood Pressure) എന്നും വിളിക്കുന്നു.

ആരോഗ്യവാനായ ഒരാളില്‍ രക്തസമ്മര്‍ദ്ദം 120/80 മി.മീറ്റര്‍ മെര്‍ക്കുറി എന്ന് സൂചിപ്പിക്കുന്നു. ഇതില്‍ 120 മി.മീറ്റര്‍ മെര്‍ക്കുറി എന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തേയും 80 മി.മീറ്റര്‍ മെര്‍ക്കുറി എന്നത് ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തേയും സൂചിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം 140/ 90 നുമുകളിലായാല്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ രക്താതിമര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ (Hypertension) എന്നറിയപ്പെടുന്നു

മദ്യം, മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം ,അമിത വണ്ണം, പുകവലി, പ്രായക്കൂടുതല്‍ എന്നിവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും യഥാസമയം രക്താതിമര്‍ദം കണ്ടെത്താന്‍ കഴിയാറില്ല. ബി.പി. കൂടുന്നതിന സാധാരണയായി ലക്ഷണങ്ങളൊന്നും ഉണ്ടാവാറുമില്ല. വേദന , ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണല്ലോ രോഗാവസ്ഥകള്‍ നാം തിരിച്ചറിയുന്നത്. ഹൈപ്പര്‍ടെന്‍ഷര്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

ചില ഭക്ഷണങ്ങള്‍ ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. അടുത്തിടെ നടത്തിയ പഠനത്തില്‍ ബെറി ജ്യൂസ് കുടിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ബെറിപ്പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളാണ് ഇതിനായി സഹായിക്കുന്നത്. ഒപ്പം ഇത് ഹൃദോഗ സാധ്യതയും കുറയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button