Latest NewsNewsLifestyle

ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ ഊര്‍ജസ്വലരായിരിക്കുന്നവരെ കണ്ടിട്ടില്ലേ. എങ്ങനെയാണ് ഒരു ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ജീവിതചര്യയും ആഹാരരീതിയുമൊക്കെയാണ് ഒരു മനുഷ്യന്റെ എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കുന്നത്. ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെയാണെന്ന് നോക്കാം.

1. വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം

എഴുന്നേല്‍ക്കുമ്‌ബോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണം മറ്റൊന്നിനും കിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് വേണം ദിവസം ആരംഭിക്കാന്‍. ഇത് ആന്തരികാവയവങ്ങള്‍ക്കും ശരീരത്തിനും ഊര്‍ജം പ്രദാനം ചെയ്യുന്നു. ദഹന പ്രക്രിയ എളുപ്പമാക്കാനും ഇത് സഹായിക്കും.

2. അല്‍പം വ്യായാമം ചെയ്യാം

രാവിലെ അല്‍പം വ്യായാമം ചെയ്യുന്നതും ശരീരത്തിന് ഊര്‍ജം നല്‍കും. വ്യായാമം നല്‍കുന്ന മാനസിക സന്തോഷം വളരെ വലുതാണ്. വ്യായാമം മനസിനും ശരീരത്തിനും ഒരുപോലെ ഊര്‍ജം നല്‍കും. ധ്യാനം, യോഗ, നടത്തം എന്നിവയെല്ലാം ചെയ്യുന്നതും നല്ലതാണ്.

3. ആവശ്യത്തിന് മാത്രം ആഹാരം കഴിക്കുക

ഭക്ഷണ കാര്യത്തില്‍ എപ്പോഴും ഒരു നിയന്ത്രണം വേണം. പുറത്ത് നിന്നുള്ള ആഹാരം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

4. മദ്യപാനം ഒഴിവാക്കുക

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തില്‍ സംശയമെന്നുമില്ല. മദ്യപാനം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. ശ്രദ്ധക്കുറവ്, വിഷാദരോഗം എന്നിവയും മദ്യപാനം മൂലം ഉണ്ടാകുന്നു.

5. സമീകൃതാഹാരം ഉറപ്പ് വരുത്തുക

രുചികരമായ ഭക്ഷണത്തേക്കാള്‍ സമീകൃതാഹാരം ഉറപ്പു വരുത്തുകയാണ് വേണ്ടത്. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറിക്ള്‍ പഴങ്ങള്‍, പാല്‍, പാലുത്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. തേങ്ങാവെള്ളം, മോരുംവെള്ളം, നാരങ്ങാ വെള്ളം, ജ്യൂസുകള്‍ എന്നിവ കുടിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button