KeralaLatest NewsNews

ഭയന്ന് നില്‍ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്; പിണറായി വിജയനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത്. ഭയന്ന് നില്‍ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്. അത് മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുമ്പോഴാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read also: ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

ഭയമില്ലാതാക്കാനുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്.ഒരു നേതാവിന് അണികള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് വേണ്ടത്, അത് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയുടെ പൂര്‍ണ പിന്തുണയുണ്ട്. ജനങ്ങള്‍ ഭയത്തിലും അവ്യക്തതയിലുമാണ്. ഒരു കാലത്തും ഒരു ഭരണകൂടവും ചെയ്യാന്‍ പാടില്ലാത്തതാണ് പൗരത്വനിയമമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button