Latest NewsUAENewsInternationalGulf

യുഎഇയിൽ വീട്ടിൽ ജോലിക്ക് ആളെ നിർത്താൻ ഇനി പോക്കറ്റിൽ കനം വേണം, പുതിയ നിബന്ധനകളുമായി മാനവവിഭവശേഷി മന്ത്രാലയം

ദുബായ് :രാജ്യത്തെ താമസക്കാർക്ക് ഇനിമുതൽ വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാൻ ചുരുങ്ങിയത് 25,000 ദിർഹം പ്രതിമാസ ശമ്പളം വേണമെന്നു മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം. ഒരു വീട്ടിലെ മൊത്തം വരുമാനം ഇത്രയും ആയാലും മതി. ഇതിൽ താഴെ വരുമാനമുള്ളവർക്ക് തദ്ബീർ കേന്ദ്രങ്ങൾ വഴി തൊഴിലാളികളെ ലഭിക്കും. നേരത്തെ 20,000 ദിർഹം ശമ്പളമുള്ളവർക്ക് വീട്ടുജോലിക്കാരെ സ്പോൺസർ ചെയ്യാം എന്നായിരുന്നു നിയമം. വീട്ടു ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ തീരുമാനം.

വീട്ടുടമയുടെ സാലറി സർട്ടിഫിക്കറ്റ്, ജോലിയുടെ വിശാദംശങ്ങൾ, വീട്ടുവാടക രേഖകൾ, വൈദ്യുതി ബിൽ, വിവാഹ സർട്ടിഫിക്കറ്റ്, പങ്കാളിയുടെ വീസ എന്നിവ ഹാജരാക്കണം. അവിവാഹിതർക്ക് വീട്ടുജോലിക്ക് ആളെ ലഭിക്കില്ല. തൊഴിലാളികൾക്ക് വേതനത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും നൽകണം. ആഴ്ചയിൽ വേതനത്തോടു കൂടിയ ഒരു ദിവസത്തെ അവധി, പ്രതിദിനം 12 മണിക്കൂർ വിശ്രമം എന്നിവ ആവശ്യമാണ്.

മെഡിക്കൽ ഇൻഷുറൻസ്, 30 ദിവസം മെഡിക്കൽ ലീവ്, വർഷത്തിൽ 30 ദിവസം അവധി, 2 വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാനുള്ള വിമാന ടിക്കറ്റ്, മാന്യമായ താമസവും വസ്ത്രവും ഭക്ഷണവും തൊഴിലുടമ ഉറപ്പാക്കണം, പാസ്പോർട്-തിരിച്ചറിയൽ രേഖകൾ കൈയിൽ വയ്ക്കാനുള്ള അനുമതി എന്നിവയും ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളാണ്. 10 ദിവസത്തിലധികം ശമ്പളം വൈകാനും പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button