KeralaLatest NewsNews

മൂന്ന് നില കെട്ടിടത്തിലെ മുറി ഇടിഞ്ഞു താഴ്ന്നു : തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

കണ്ണൂര്‍ : മൂന്നു നില കെട്ടിടത്തിലെ മുറി ഇടിഞ്ഞു താണു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മുസ്ലിം പള്ളിക്ക് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രാലയത്തിന്റെ ഉള്‍വശമാണ് ഇടിഞ്ഞു വീണത്. അപകടം രാത്രിയിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിനു 70 വര്‍ഷത്തോളം പഴക്കമുണ്ട്.

Read Also : സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മരം കൊണ്ടുള്ള ബീമുകളില്‍ മരപ്പലക പാകിയുണ്ടാക്കിയ മച്ചില്‍ ടൈലുകള്‍ പാകിയാണ് കട പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയില്‍ ഹോട്ടലും മൂന്നാം നിലയില്‍ ഡെന്റല്‍ ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. വിറകുകള്‍ അടുക്കി വച്ച മുറിയിലേക്കാണ് വസ്ത്രാലയത്തിന്റെ ഉള്‍വശം ഇടിഞ്ഞു വീണത്. അപകടത്തെ തുടര്‍ന്ന് ഇന്നലെ സമീപത്തുള്ള പത്ത് കടകള്‍ തുറന്നില്ല. ഇരിട്ടി അഗ്നിരക്ഷാ സേനയും പൊലീസും നഗരസഭാ സംഘവും സ്ഥലത്തെത്തി.</p>

<p>തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പട്ടണത്തില്‍ റോഡിന് ഇരുവശവും പുതിയ ഓവുചാലും നടപ്പാതയും പണിതിരുന്നു. എന്നാല്‍ ഇന്നലെ അപകടത്തില്‍പ്പെട്ട കെട്ടിടത്തിന്റെ ഭാഗത്തു മാത്രം പഴയ ഓവുചാല്‍ നില നിര്‍ത്തി.

;തകര്‍ന്ന കെട്ടിടത്തിലെ മുറിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 2 വ്യാപാര സ്ഥാപനങ്ങള്‍ കെട്ടിടത്തിന്റെ സുരക്ഷിതത്വ പരിശോധന കഴിയുന്നതു വരെ തുറക്കരുതെന്ന് നിര്‍ദേശിച്ചതായി നഗരസഭാ അധ്യക്ഷന്‍ പി.പി.അശോകന്‍ അറിയിച്ചു. വിദഗ്ധ സംഘം ഉടന്‍ പരിശോധന നടത്തും.

shortlink

Post Your Comments


Back to top button