Latest NewsLife Style

വാര്‍ദ്ധക്യം നേരത്തെയാകുന്നതിനു പിന്നില്‍ ഈ കാരണങ്ങള്‍

മലിനമായ വായു ശ്വസിക്കുന്നത് വാര്‍ദ്ധക്യം നേരത്തേയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ . സ്പെയിനിലെ ബാഴ്സിലോണയിലെ ബാഴ്സിലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഒട്ടാവിയോ ടി. റാന്‍സാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മലിനീകരണം മൂലം ഓരോ വര്‍ഷവും എഴുപതു ലക്ഷം മരണങ്ങളാണ് ഉണ്ടാവുന്നത്. ഇവയില്‍ മൂന്നിലൊന്നു പേര്‍ ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക്, ശ്വാസകോശ കാന്‍സര്‍ എന്നിവ മൂലം മരണപ്പെടുന്നുണ്ട്

പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നും പുറംതള്ളപ്പെടുന്ന വിഷപ്പുകയില്‍ അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കള്‍ ശ്വസിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്നും അത് വാര്‍ദ്ധക്യം നേരത്തെയെത്താന്‍ വഴിയൊരുക്കുമെന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് .
അസ്ഥികളുടെ സാന്ദ്രത കുറയുന്നതു മൂലം ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥയുണ്ടാകും. ഇത് അസ്ഥികളെ ക്ഷയിപ്പിക്കുകയും എല്ലുകള്‍ പൊട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഹൈദരാബാദിനോട് ചേര്‍ന്നു കിടക്കുന്ന 28 ഗ്രാമങ്ങളിലെ നാലായിരത്തോളം പേരിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത് . വിഷാംശമുള്ള വായു ശ്വസിച്ചവരില്‍ അസ്ഥി സാന്ദ്രത കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട് .

പഠനം നടത്താനായി ഓരോ ഗ്രാമത്തിലെയും അന്തരീക്ഷത്തില്‍ നിന്ന് 2.5 പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ വലുപ്പമുള്ള കറുത്ത കാര്‍ബണ്‍ തരികളാണ് ഗവേഷകര്‍ ശേഖരിച്ചത്. 28 ഗ്രാമങ്ങളില്‍ നിന്നും സാംപിളുകള്‍ എടുത്തു. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നും പുറത്തുവരുന്ന കറുത്ത കാര്‍ബണിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം അടങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button