Latest NewsBikes & ScootersNewsAutomobile

ഇന്ത്യയിൽ മൂന്ന് സ്കൂട്ടറുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയിൽ മൂന്ന് സ്കൂട്ടറുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). ഹോണ്ട നവി, ഹോണ്ട ആക്ടീവ ഐ, ഹോണ്ട ക്ലിഖ് സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനം നിര്‍ത്തലാക്കാന്‍കമ്പനി തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്.

navi honda

ബിഎസ് 6 ആക്ടീവ 6ജി വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ വാഹനങ്ങള്‍ നിര്‍ത്താലാക്കുന്ന വാര്‍ത്തകൾ പുറത്തു വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ആവശ്യകത കുറഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ കയറ്റുമതി വിപണികള്‍ക്കായി ഹോണ്ട നവി നിര്‍മിക്കുന്നത് തുടരുന്നതായിരിക്കും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൂടുതലായും ഗ്വാട്ടിമാലയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഇരുചക്ര വാഹനമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button