Latest NewsLife Style

ചര്‍മം തിളങ്ങാന്‍ കടുകെണ്ണയും

ആവര്‍ത്തിച്ചുള്ള മുഖക്കുരു തടയുന്നതിനോ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നതിനോ വിലയേറിയ ചര്‍മ്മസംരക്ഷണ ബ്രാന്‍ഡുകളെ നിങ്ങള്‍ ആശ്രയിക്കേണ്ടതില്ല. വീട്ടില്‍ തന്നെ നിങ്ങളുടെ സൗന്ദര്യം നിങ്ങളള്‍ക്ക് മെച്ചപ്പെടുത്താവുന്നതാണ്. ഇതിനായി കടുകെണ്ണ നിങ്ങളെ സഹായിക്കും. ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് പുറമെ ഇവ നിങ്ങളുടെ ചര്‍മ്മവും മുടിയും കൂടി കാത്തുസൂക്ഷിക്കുന്നു.

ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, സി, കെ എന്നിവയാല്‍ സമ്ബന്നമായ ഈ എണ്ണ വൈവിധ്യമാര്‍ന്ന സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നു. കടുകെണ്ണയില്‍ ധാരാളമായി അടങ്ങിയ ജീവകം ചര്‍മത്തിന്റെ ആരോഗ്യത്തിനു ഗുണകരമാകുന്നു. ഇത് ചര്‍മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നു സംരക്ഷിക്കുന്നു. ശരീരത്തില്‍ കടുകെണ്ണ പുരട്ടുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

മുഖക്കുരു, നേര്‍ത്ത വരകള്‍, ചുളിവുകള്‍ തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വിറ്റാമിന്‍ ഇ, കെ എന്നിവ സഹായിക്കുന്നു. ഈ രണ്ട് വിറ്റാമിനുകളില്‍ സമ്ബന്നമാണ് കടുകെണ്ണ. വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കും. ഇതിലെ അവശ്യ ആന്റി ഓക്സിഡന്റുകള്‍ ഇരുണ്ട പാടുകള്‍ മാറ്റുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഇവയെല്ലാം നിങ്ങളുടെ ചര്‍മ്മത്തെ ചെറുപ്പവും തിളക്കവുമുള്ളതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കും.

ചര്‍മ്മത്തിന് കടുകെണ്ണ നല്‍കുന്ന ഫലങ്ങള്‍ നിരവധിയാണ്. വരണ്ട ചര്‍മ്മത്തിന് സഹായകമായ ഉയര്‍ന്ന അളവിലുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് പരുക്കനായ ചര്‍മ്മമുണ്ടെങ്കില്‍ കടുകെണ്ണ ഇതിനൊക്കെ ഉത്തമ പ്രതിവിധിയാണ്. ഇത് നിങ്ങളുടെ മുഖത്തും ശരീരത്തിലും പുരട്ടുന്നത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. കടുകെണ്ണയില്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ ലാവന്‍ഡര്‍ ഓയില്‍ കലര്‍ത്തി എല്ലാ രാത്രിയിലും മുഖത്തോ ശരീരത്തിലോ പുരട്ടുക. ഈ പ്രവൃത്തി ചര്‍മ്മത്തിന് മികച്ച ഫലങ്ങള്‍ തരുന്നു. കൂടാതെ നിങ്ങള്‍ക്ക് ഈ മിശ്രിതം ദിവസത്തില്‍ രണ്ടോ മൂന്നോ തവണ പ്രയോഗിക്കാവുന്നതാണ്.

വിറ്റാമിന്‍ സി സമ്ബുഷ്ടമായതിനാല്‍ കടുകെണ്ണ ചര്‍മ്മത്തിന് മികച്ച ഘടന നല്‍കുന്നു. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് കടുകെണ്ണ ധൈര്യമായി ഉപയോഗിക്കാം. ശരീരത്തില്‍ പതിവായി കടുകെണ്ണ പുരട്ടുന്നത് തിളക്കമുള്ള ചര്‍മ്മം നല്‍കും. ഈ പ്രകൃതിദത്ത എണ്ണയില്‍ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, കടുകെണ്ണ പരിക്കുകള്‍ ഭേദമാക്കാനും സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്ബ് കുറച്ച് കടുകെണ്ണ മുഖത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button