Latest NewsKeralaNews

‘അതിജീവനത്തിന്റെ കുടുംബത്തില്‍ നിന്നും ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ട ഒരാള്‍ കൂടി വിടവാങ്ങി’ കണ്ണീരോടെ നന്ദുവിന്റെ കുറിപ്പ്

കാന്‍സര്‍റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്‍ത്ത നന്ദു മഹാദേവയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സിലാണ് സുധിയുടെ വിയോഗ വാര്‍ത്ത നന്ദു വേദനയോടെ കുറിക്കുന്നത്.

നന്ദുവിന്റെ കുറിപ്പ്

അതിജീവനത്തിന്റെ കുടുംബത്തിൽ നിന്നും ഞങ്ങൾക്കേറെ പ്രിയപ്പെട്ട ഒരാൾ കൂടി വിടവാങ്ങി !!
സ്നേഹത്തോടെ നന്ദൂട്ടാ എന്നുള്ള വിളി ഒരിക്കലും മറക്കില്ല ചേച്ചിക്കുട്ടീ..
ഒത്തിരി വേദനകളിലൂടെ പോകുമ്പോഴും പുഞ്ചിരിയോടെ മാത്രമേ സുധി ചേച്ചിയെ കണ്ടിട്ടുള്ളൂ..
എല്ലാവർക്കും അഗാധമായ ദുഃഖം നല്കിയിട്ടാണ് ചേച്ചി പോയത്..
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ…
അതിജീവന പോരാളിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ??

https://www.facebook.com/nandumahadevapage/photos/a.2173292572890239/2527922837427209/?type=3&__xts__%5B0%5D=68.ARBZz_Y5oWkaWaWGV9qCbwA_qCLjHmFPw8JMdKZbrgwBnFPreuKfyEJODOan8ARyvLuPp8mSzNaF5w4dYvzBQfticvaQwA-OF6n6wbI9LWDZiXf4wdVLfbQeyE7-bv9Cb5QaBXskEr8L71Hy-s8o0Z7wmHi3E-0iFPgNSBZAuhSY1BOgTksRfniOXfeuUWG_ml_98vm2tsXW3aoHM8KSxzyKJPIjXaS3mmrpL0VMn5dCudqLNL4fmsQMLSiWL02TiD3n1p8emuZ7Inc8AONKyILRzfcC_hHHn8VD9s8uGt3WKIfLrSHR2ATuo2MOeFrqPKZkMn_W_k5h2yyQUD9JXXWP506L&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button