KeralaLatest NewsNews

എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജിനെ പങ്കെടുപ്പിക്കില്ല; എംഎല്‍എയും നഗരസഭാ ചെയര്‍മാനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

ഈരാറ്റുപേട്ട: എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ്. ലൈഫ് കുടുംബ സംഗമത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രിവിലേജ് മൂവ് ചെയ്യുമെന്ന പി സി ജോര്‍ജിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലായിരുന്നു വി എം സിറാജിന്റെ പ്രതികരണം.

Read also:  ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവര്‍ക്ക് നല്‍കിയത് പേപ്പറും പേനയും; വ്യത്യസ്തമായ ശിക്ഷാനടപടിയുമായി പൊലീസ്

മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിനെ നഗരസഭാ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് കൗണ്‍സില്‍ തീരുമാനമെന്ന് സിറാജ് പറയുകയുണ്ടായി. എംഎല്‍എ പങ്കെടുത്താല്‍ ലൈഫ് കുടുംബ സംഗമത്തില്‍ കൗണ്‍സിലര്‍മാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു. തനിക്കൊപ്പമുണ്ടെന്ന് പി സി ജോര്‍ജ് അവകാശപ്പെടുന്ന കൗണ്‍സിലര്‍മാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button