KeralaLatest NewsIndiaEntertainment

സിനിമ രംഗത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വാചാലനായി വിനയൻ

കോഴിക്കോട്: മലയാള സിനിമയിൽ നിന്നു പത്തുവർഷം താൻ പുറത്തുനിൽക്കാൻ കാരണക്കാരൻ നടൻ ദിലീപാണെന്ന് സംവിധായകൻ വിനയൻ. താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ തയാറാകാതിരുന്നപ്പോൾ അതു ശരിയല്ലെന്നു കർശനമായി പറഞ്ഞു. മലയാള സിനിമ വ്യവസായത്തിൽ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടൻ ദിലീപ് പറഞ്ഞത്.

അതിന്റെ തുടർച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്ക്- വിനയൻ പറഞ്ഞു. പ്രേംനസീർ സാംസ്കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേർന്നു ഏർപ്പെടുത്തിയ പ്രേംനസീർ ചലച്ചിത്ര രത്നം അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വിനയൻ.നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വർഷമാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാർഡുകൾക്ക് തന്നെ പരിഗണിക്കാറില്ല.

വെള്ളാപ്പള്ളിയെ പിന്തുണച്ചും സുഭാഷ് വാസുവിനെതിരെയും 10 യൂണിയനുകള്‍ രംഗത്ത്‌

സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാർഡിനു പരിഗണിക്കണമെന്നാണ് അവർ ചിന്തിക്കുകയെന്നും വിനയൻ പറഞ്ഞു. ഊമപ്പെണ്ണിനു ഉരിയാട പയ്യൻ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവർ. പുതിയവർ വന്നാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിൽ. മനുഷ്യസ്നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തിൽ നസീറിനു പിന്നിൽ നടക്കാൻ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button