KeralaLatest NewsNews

പന്തീരാങ്കാവ്‌ മാവോയിസ്‌റ്റ്‌ കേസ്; മുഖ്യമന്ത്രിയെ തള്ളി പി. ജയരാജന്‍

കോഴിക്കോട്‌: പന്തീരാങ്കാവ്‌ മാവോയിസ്‌റ്റ്‌ കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സി.പി.എം. നേതാവ്‌ പി. ജയരാജന്‍. ഇവര്‍ സി.പി.എം. പ്രവര്‍ത്തകരല്ല മാവോയിസ്‌റ്റുകളാണെന്ന അഭിപ്രായം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റുകളുമായി ബന്ധം പുലർത്തിക്കൊണ്ട് ഇരുവരും സിപിഎമ്മിൽ കയറിക്കൂടുകയായിരുന്നുവെന്ന് പി. ജയരാജൻ അറിയിച്ചു. അതേസമയം ഇരുവരും എസ്‌.എഫ്‌.ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണെന്ന്‌ പി. ജയരാജന്‍ അറിയിച്ചു. മുസ്ലിം ചെറുപ്പക്കാരായതു കൊണ്ടാണ്‌ അലനും താഹയ്‌ക്കുമെതിരേ കേസ്‌ എടുത്തതെന്നു പ്രചാരണമുണ്ട്‌. അതു ശരിയല്ല. ഇരുവര്‍ക്കുമെതിരേ ചുമത്തിയ യു.എ.പി.എ. കേസ്‌ എന്‍.ഐ.എ. ഏറ്റെടുത്തത്‌ വെറുതെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: മാവോയിസ്റ്റ് എന്ന് മുഖ്യമന്ത്രി ഒരാളെപ്പറ്റി പറഞ്ഞാല്‍ അയാള്‍ രാജ്യദ്രോഹിയാണെന്ന് പറയാനാകില്ലെന്ന് കാനം രാജേന്ദ്രൻ

എസ്‌.എഫ്‌.ഐക്കുള്ളില്‍ മാവോയിസം പ്രചരിപ്പിച്ചവരാണ്‌ ഇവരെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യു.എ.പി.എ. ചുമത്തിയെങ്കിലും കുറ്റപത്രം നല്‍കുമ്പോള്‍ പുനഃപരിശോധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതുമുന്നില്‍ക്കണ്ടാണ്‌ എന്‍.ഐ.എ. കേസ്‌ ഏറ്റെടുത്തത്‌. മാവോയിസ്‌റ്റുകളുമായി ബന്ധം പുലര്‍ത്തി ഇവര്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചുണ്ടെന്നും പി. ജയരാജൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button