Latest NewsUAENewsInternationalGulf

യുഎഇ സുരക്ഷിതം, ഭീകരാക്രമണങ്ങൾ കുറഞ്ഞ രാജ്യമെന്ന് കണക്കുകൾ

ദുബായ്: തീവ്രവാദം കൂടുതലുള്ള രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ഇടം പിടിച്ച് യു.എ.ഇ.യും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത രാജ്യമായി യു.എ.ഇ മാറി എന്ന് ലോക ഭീകരവാദ സൂചിക വ്യക്തമാക്കിയതായി നാഷണൽ മീഡിയ കൗൺസിലാണ് അറിയിച്ചത്.

ഭീകരവാദപ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ 163 രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. 130 ആം സ്ഥാനത്താണ്. ഓരോ രാജ്യത്തും നടന്ന ഭീകരവാദ പ്രവർത്തനങ്ങൾ, ആക്രമണങ്ങൾ, മരണം, മറ്റ് നാശനഷ്ടങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. മധ്യപൂര്‍വ്വേഷ്യയില്‍ ഇറാഖ്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. പട്ടികയിൽ 130 ആം സ്ഥാനത്തുള്ള യു.എ.ഇ. അപൂർവമായി മാത്രം അനിഷ്ടസംഭവങ്ങൾ നടക്കുന്ന വിഭാഗത്തിലാണ്.

ഈ കണക്കുകൾ പ്രകാരം യു.എ.ഇ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നായി മാറിയെന്ന് നാഷണൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button