Latest NewsNewsIndia

ജമ്മുവിൽ സന്ദർശനം നടത്താൻ ഒരുങ്ങുന്ന കേന്ദ്ര മന്ത്രിമാ‍ർക്ക് മോദി നൽകിയ നിർദേശങ്ങൾ ഇവയൊക്കെയാണ്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ജനങ്ങളുടെ ആശങ്ക അകറ്റാനും കേന്ദ്ര സർക്കാരിലുള്ള വിശ്വാസം വർധിപ്പിക്കുവാനും പ്രചരണവുമായി കേന്ദ്ര മന്ത്രിമാർ തന്നെയാണ് രംഗത്തിറങ്ങുന്നത് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന സംഘത്തോട് വികസനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ മാത്രമൊതുക്കാതെ ഗ്രാമപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്നും അവിടെയുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തമെന്നും നിര്‍ദേശമുണ്ട്

370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് കേന്ദ്രമന്ത്രിമാര്‍ അടങ്ങുന്ന ഉന്നതതല സംഘം ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത്. കേന്ദ്രഭരണ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി സന്ദര്‍ശനം നടത്തുന്നതിന് അടുത്ത ഏഴുദിവസങ്ങളിലായി 36 മന്ത്രിമാരാണ് എത്തുന്നത്. കേന്ദ്രം നടത്തുന്ന വികസന പദ്ധതികളെ കുറിച്ചും അനുച്ഛേദം370 റദ്ദാക്കിയതിന്റെ ഗുണഫലങ്ങളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് ഷായാണ് കേന്ദ്ര മന്ത്രിമാർ നേരിട്ട് ജമ്മു കാശ്മീർ സന്ദർശിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button