KeralaLatest NewsNews

നിങ്ങളുടെ കൂട്ടത്തില്‍ ബ്രാഹ്മണന്‍മാരുണ്ടോ? ഇല്ലെന്ന് ബിജെപിക്കാര്‍, അടുത്ത ചോദ്യം നായന്‍മാരുണ്ടോ എന്ന്; വി ഡി സതീശന്റെ വാക്കുകൾ ചർച്ചയാകുന്നു

തിരുവനന്തപുരം:  പൗരത്വ നിയമ ഭേദഗതി എന്താണെന്ന് വ്യക്തമാക്കുന്ന വി ഡി സതീശൻ എംഎൽഎയുടെ വീഡിയോ ചർച്ചയാകുന്നു. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശദീകരണയോഗത്തിലാണ് പൗരത്വ ഭേദഗതി നിയമം എന്താണെന്ന് നിസാരമായി വി ഡി സതീശൻ വിശദീകരിച്ചത്. നിരവധി പേരാണ് ഇത് ഷെയർ ചെയ്‌തിരിക്കുന്നത്‌. തിരുവനന്തപുരത്തെ ഒരു മോഹനന്‍ നായര്‍ ചെയ്ത ഒരു പ്രവൃത്തിയാണെന്ന് വ്യക്തമാക്കിയാണ് സതീശന്‍ ഈ സംഭവം പറയുന്നത്.

Read also: പൗരത്വ ഭേദഗതിയിൽ കേരളത്തിന്റെ ഹര്‍ജി : കോടതിച്ചെലവുകള്‍ മന്ത്രിമാരില്‍നിന്ന്‌ ഈടാക്കണമെന്ന്‌ കുമ്മനത്തിന്റെ ഹർജി സുപ്രീം കോടതിയിൽ

വി ഡി സതീശന്റെ വാക്കുകൾ ഇങ്ങനെ;

ബിജെപി നേതാക്കന്‍മാര്‍ തിരുവനന്തപുരത്ത് ഭവന സന്ദര്‍ശനത്തിനിറങ്ങി. വഞ്ചിയൂരിലെ ഒരു മോഹനന്‍ നായരുടെ വീട്ടിലേക്കാണ് ആദ്യം പോയത്. പൗരത്വ നിയമത്തെ കുറിച്ച്‌ പഠിപ്പിക്കാനാണ് വന്നതെന്ന് മോഹനന്‍ നായരോട് ബിജെപിക്കാര്‍ പറഞ്ഞു. അപ്പോള്‍ മോഹനന്‍ നായര്‍ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തില്‍ ബ്രാഹ്മണന്‍മാരുണ്ടോ?. ഇല്ലെന്ന് ബിജെപിക്കാര്‍ മറുപടി നല്‍കി. അടുത്ത ചോദ്യം നായന്‍മാരുണ്ടോ എന്നായി. അപ്പോള്‍ മൂന്നു ബിജെപിക്കാര്‍ മുന്നോട്ടു വന്നു. നായന്‍മാരുണ്ട്. എന്നാല്‍ നായന്‍മാര് മാത്രം അകത്തേക്ക് വന്നാൽ മതിയെന്ന് മോഹനന്‍ നായര്‍ പറഞ്ഞു. അപ്പോള്‍ ബാക്കിയുള്ള ബിജെപിക്കാരുടെ മുഖം വാടി. ഉടനെ മോഹനൻ നായർ അവരോട് ഒരുമിച്ച്‌ വന്നവരില്‍ ചിലരെ പുറത്തു നിര്‍ത്തി ചിലരെ മാത്രം ഞാന്‍ വീട്ടില്‍ കയറ്റിയപ്പോ സങ്കടമായോ എന്ന് ചോദിച്ചു. പിന്നെ സങ്കടം വരാതിരിക്കുമോ എന്ന് അവർ മറുപടി നൽകി. അപ്പോള്‍ മോഹന്‍ നായര്‍ പറഞ്ഞു. ഇതാണ് പൗരത്വ നിയമം. കുറച്ച്‌ പേരെ മാത്രം അകത്തു കയറ്റുമ്ബോള്‍ പുറത്താകുന്നവന്റെ വിഷമം ഇപ്പോള്‍ മനസിലായോ? അതിനു വേണ്ടിയാണ് പറഞ്ഞത്. ഇത്ര നിസാരമായി പൗരത്വ നിയമത്തെ കുറിച്ച്‌ പറഞ്ഞു തന്ന മോഹനന്‍ നായര്‍ക്ക് എന്റെ ബിഗ് സല്യൂട്ട്’

shortlink

Related Articles

Post Your Comments

Related Articles


Back to top button