Latest NewsNewsGulf

മിസൈല്‍ ആക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടു

സനാ•യെമനിലെ മാരിബ് പ്രവിശ്യയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 70 സൈനികർ കൊല്ലപ്പെട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അൽ എസ്റ്റിക്ബാൽ സൈനിക താവളത്തിലെ പള്ളിക്ക് സമീപം ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ നിരവധി സൈനികർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന് ഇറാൻ സഖ്യകക്ഷികളായ ഹൂത്തി വിമതരെ യെമൻ അധികൃതര്‍ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹൂത്തികൾ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

മാരിബ് ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം, യെമൻ സർക്കാർ സേനയെ പിന്തുണയ്ക്കുന്ന സൗദി സഖ്യസേന, തങ്ങളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയുടെ തെക്കുകിഴക്കായി ഒരു ഹൂത്തി നിയന്ത്രണത്തിലുള്ള സൈനിക താവളത്തിൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തി. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button