Latest NewsIndiaNewsInternational

ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ച്ച വൈ​റ​സ് ബാ​ധി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രി​യും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രി​യും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഷെ​ൻ​ഷെ​ൻ ന​ഗ​ര​ത്തി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ പ്രീ​തി മ​ഹേ​ശ്വ​രി​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചിരിക്കുന്നത്. തി നി​ല​വി​ൽ ഐ​സി​യു​വി​ലാ​ണ്. മഹേശ്വരി അബോധാവസ്ഥയില്‍ തുടരുകയാണ്. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Also read : സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ ആ​ദ്യ​ത്തെ വി​ദേ​ശിയാണ്. അ​തേ​സ​മ​യം, വു​ഹാ​ൻ, ഷെ​ൻ​ഷെ​ൻ ന​ഗ​ര​ങ്ങ​ളി​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കുന്നുവെന്നാണ് റിപ്പോർട്ട്. ആ​ദ്യം ഈ ​വൈ​റ​സ് ബാ​ധ ഏ​താ​നും ആ​ഴ്ച മു​ന്പ് വു​ഹാ​നി​ലാ​ണ് റി​പ്പോ​ർ​ട്ടു​ചെ​യ്ത​ത്. കൊറോണ വൈറസ് ബാധിച്ച്‌ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വുഹാനില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറിലേറെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ചൈനീസ് പുതുവര്‍ഷാഘോഷ അവധിയുടെ ഭാഗമായി ഇവരിലേറെയും ഇന്ത്യയിലേക്കു തിരിച്ചെത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button