KeralaLatest NewsIndia

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു 10 ദിവസം മാത്രം : കടുത്ത ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍

പുതുവര്‍ഷത്തിലെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 30 ന് ആരംഭിക്കാനിരിക്കെ, പ്രകോപനങ്ങള്‍ ഒഴിവാക്കി കരുതലോടെ നീങ്ങാനാണ് സര്‍ക്കാര്‍ നീക്കം.

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രണ്ടും കല്പിച്ച്‌ നീങ്ങുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട്, അതേ നിലയിലുള്ള പ്രകോപനത്തിന് മുതിരേണ്ടെന്ന നിലപാടിലാണ് ഭരണനേതൃത്വം. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു 10 ദിവസം മാത്രം ശേഷിക്കെ അദ്ദേഹവുമായി കടുത്ത ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലേക്കു സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.എന്നാല്‍ ഇടതുപാര്‍ട്ടികള്‍ രാഷ്ട്രീയവിമര്‍ശനം ശക്തമായി തുടരും.

ഇന്നലെ സി.പി.എം, സി.പി.ഐ മുഖപത്രങ്ങള്‍ നടത്തിയ വിമര്‍ശനം ഇതിന്റെ സൂചനയാണ്. രണ്ടു ദിവസം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. എന്നിട്ടും മുഖ്യമന്ത്രി മലപ്പുറത്ത് ഗവര്‍ണറെ പേരെടുത്ത് പറയാതെയാണ് വിമര്‍ശിച്ചത്. മന്ത്രിമാര്‍ പ്രകോപനപരമായി പ്രതികരിച്ചിട്ടുമില്ല. പുതുവര്‍ഷത്തിലെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 30 ന് ആരംഭിക്കാനിരിക്കെ, പ്രകോപനങ്ങള്‍ ഒഴിവാക്കി കരുതലോടെ നീങ്ങാനാണ് സര്‍ക്കാര്‍ നീക്കം.

ബാലികയെ പീഡിപ്പിച്ച്‌ കൊന്ന പ്രതിക്ക് റെക്കോഡ്‌ വേഗത്തില്‍ വധശിക്ഷയുമായി ഉത്തര്‍പ്രദേശ്‌

ഭരണഘടനാ ബാദ്ധ്യതയായതിനാല്‍ നയപ്രഖ്യാപനം ഗവര്‍ണര്‍ക്ക് നടത്താതിരിക്കാനാവില്ല. അതില്‍ വിയോജിപ്പുള്ള ഭാഗം അദ്ദേഹത്തിന് വായിക്കാതിരിക്കാം. മന്ത്രിസഭ അംഗീകരിക്കുന്ന കരട് പ്രസംഗത്തില്‍ തിരുത്തലും ആവശ്യപ്പെടാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിന് ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി മറുപടി നല്‍കും. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കി നിയമവശങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയുള്ള മറുപടിയാവും നല്‍കുക. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതിനായി കൊണ്ടു വരുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്.

ഇല്ലെങ്കിലുണ്ടാകുന്ന പ്രതിസന്ധിയും ഏറ്റുമുട്ടലില്‍ നിന്നു പിന്‍വാങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. ഇന്നു തലസ്ഥാനത്തു തിരിച്ചെത്തുന്ന ഗവര്‍ണറില്‍നിന്നു 2 നടപടികളാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒന്ന്, പൗരത്വ നിയമത്തെ ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച വിവരം തന്നെ അറിയിക്കാത്തതിനുള്ള വിശദീകരണം തേടല്‍.

രണ്ട്, കൂടുതല്‍ വ്യക്തത തേടി വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കല്‍.തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കേണ്ടതും ഗവര്‍ണറാണ്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ പ്രസംഗത്തില്‍ നിലപാട് വിശദീകരിക്കാതിരിക്കില്ല. അന്നു തന്നെയാണ് ഇടതുപക്ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button