KeralaLatest NewsNews

കേരളത്തിന് അഭിമാനം: ഐശ്വര്യ മിസ് സൗത്ത് ഇന്ത്യ

കണ്ണൂര്‍: പെഗാസസ് സംഘടിപ്പിച്ച ദക്ഷിണേന്ത്യാ സൗന്ദര്യ മത്സരത്തില്‍ കേരളത്തിൽ നിന്നുള്ള ഐശ്വര്യ സജു കിരീടം നേടി. കേരളത്തിന്റെ വിദ്യ വിജയ്കുമാര്‍ രണ്ടാം സ്ഥാനവും കര്‍ണാടകയുടെ ശിവാനി റായി മൂന്നാം സ്ഥാനവും നേടി. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 23 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു മത്സരാര്‍ത്ഥികള്‍. ഡിസൈന്‍സാരി, റെഡ് കോക്കെയില്‍ ,ബ്ലാക്ക് ഗൗണ്ഡ, തുടങ്ങിയ മൂന്ന് റൗണ്ടുകളിലൂടെയാണ് മിസ് സൗത്ത് ഇന്ത്യയെ തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിനുശേഷം 12 പേരെയും രണ്ടാംഘട്ടത്തിനുശേഷം ആറുപേരെയും തിരഞ്ഞെടുത്തതിനുശേഷമാണ് അന്തിമ തിരഞ്ഞെടുപ്പ് നടന്നത്.

സ്വയം പ്രകടനശേഷിയും ദിശാബോധവും വാക്ചാതുരിയും മത്സരത്തിന്റെ വിധി നിര്‍ണയത്തെ സ്വാധീനിച്ചു. കല്ല്യാശ്ശേരി മാങ്ങാട്ടു പറമ്പ് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു മത്സരങ്ങള്‍ നടന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close