Latest NewsNewsIndia

മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ്; പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലില്‍ യാത്രക്കാരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ (എടിഎം) കൗണ്ടറില്‍ നിന്ന് ഇന്ന് രാവിലെയാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവരമറിഞ്ഞ് ബജ്പെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായി കൂളിംഗ് പിറ്റിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button