Latest NewsKeralaIndia

ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കി​യാ​ല്‍ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​രുമെന്ന് മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ

ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യാ​ല്‍ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് വി​ഭാ​ഗം റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ എ​ന്നി​വ കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ അ​തു വ്യാ​പ​ക​മാ​യ അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യാ​ല്‍ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് വി​ഭാ​ഗം റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്.

ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​നൊ​പ്പം ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ പു​തു​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ സെ​ന്‍​സ​സ് ത​ന്നെ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രും സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു. അതേസമയം സെ​ന്‍​സ​സ് പ്ര​ക്രി​യ​യു​മാ​യി സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്കും.

‘ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ത്തലാക്കണം’ : സുപ്രീം കോടതിയിൽ ഹർജി

അ​തു​കൊ​ണ്ടു ത​ന്നെ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന​ത്ത് ന​ട​ത്താ​നോ ഇ​തു​മാ​യി സ​ഹ​ക​രി​ക്കാ​നോ നി​വൃ​ത്തി​യി​ല്ലെ​ന്നു കേ​ന്ദ്ര സെ​ന്‍​സ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച​താ​യും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ മ​ന്ത്രി അ​റി​യി​ച്ചു.

പോസ്റ്റ് ഇങ്ങനെ : ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമായാതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി) നയിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണ്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പോലീസ് വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെവരുമെന്ന് ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിന്‍റെ (സി.എ.എ) ഭരണഘടനാസാധുത ആരാഞ്ഞു കൊണ്ട് ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടിയില്‍ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക – മത – സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം ഡിസംബര്‍ 29-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ജനങ്ങളുടെ ആശങ്ക ഈ യോഗവും പങ്കുവെക്കുകയുണ്ടായി. തുടര്‍ന്ന് നിയമസഭ ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button