Latest NewsIndia

‘ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ത്തലാക്കണം’ : സുപ്രീം കോടതിയിൽ ഹർജി

ഭരണഘടനയില്‍ ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും എന്നാല്‍ ന്യൂനപക്ഷ കമ്മീഷനായി വിവിധ ബജറ്റുകളില്‍ 4700 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

ന്യൂഡല്‍ഹി: ന്യൂനപക്ഷ കമ്മീഷന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. സനാതന്‍ വേദിക് ധര്‍മ്മ എന്ന സംഘടനയെ പ്രതിനിധീകരിച്ച്‌ ആറ് പേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. 1992ലെ നിയമപ്രകാരം ന്യുനപക്ഷ കമ്മീഷന്‍ രൂപീകരിച്ചത് ഹിന്ദു സമുദായത്തിനെതിരായ മതപരമായ വിവേചനമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ഭരണഘടനയില്‍ ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും എന്നാല്‍ ന്യൂനപക്ഷ കമ്മീഷനായി വിവിധ ബജറ്റുകളില്‍ 4700 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ആര്‍ട്ടിക്കിള്‍ 15(4) പ്രകാരം സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. ജനങ്ങളുടെ നികുതി പണം ഏതെങ്കിലും മതത്തെയോ മതവിഭാഗങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല.

‘ഗവര്‍ണര്‍പദവി ഇല്ലാതാക്കാനാവുന്ന അവസ്ഥയിലല്ല സിപിഎം’- പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

അതുകൊണ്ടുതന്നെ ന്യുനപക്ഷ കമ്മീഷന്റെ രൂപീകരണം അംഗീകരിക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.പ്രത്യേക മതവിഭാഗങ്ങള്‍ക്കായി വിവേചനപരമായി പണം ചെലവഴിക്കുന്ന ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ത്തലാക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്കായി പൊതുപണം ചെലവഴിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം വിഷയം ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നാലാഴ്ച സമയം അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button