KeralaLatest NewsNews

കുസാറ്റില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കൊച്ചി: കുസാറ്റില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ഇന്നലെ രാത്രിയാണ് സംഭവം. നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥി ആസില്‍ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ പേരാളം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നാണ് പരാതി. തലയിലടക്കം പരുക്കേറ്റ വിദ്യാര്‍ഥി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

അക്രമിച്ച വിദ്യാരത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മറ്റു വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്നത്. എസ്എഫ്‌ഐ നേതാക്കളെയടക്കം പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമരം തുടങ്ങിയതോടെ വിസി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button