KeralaLatest NewsNews

ഇന്ധനവില: പെട്രോൾ – ഡീസൽ വിലയിൽ വീണ്ടും കുറവ്

കൊച്ചി: പെട്രോൾ – ഡീസൽ വിലയിൽ വീണ്ടും കുറവ്‌. ഇന്നലെ പെട്രോള്‍ വിലയില്‍ 11 പൈസയും ഡീസല്‍ വിലയില്‍ 19 പൈസയും കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ്‌ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നത്‌. തിങ്കളാഴ്‌ച ഡല്‍ഹിയില്‍ പെട്രോളിനു 74.98 രൂപയും ഡീസലിനു 68.26 രൂപയുമായിരുന്നു വില.

ALSO READ: ഡ്രൈവര്‍ ബാത്റൂമിലേക്ക് പോയതിന് പിന്നാലെ പെട്രോള്‍ പമ്പിൽ കാർ കത്തിയമർന്നു; സംഭവത്തിൽ ദുരൂഹത

കൊച്ചിയില്‍ 76.93 രൂപയാണ്‌ പെട്രോളിന്റെ വില. 72.02രൂപയാണ്‌ ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോഴിക്കോട്‌ പെട്രോളിന്‌ 77.23 രൂപയും ഡീസലിന്‌ 72.32 രൂപയുമാണ്‌. തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 78.42 രൂപയും ഡീസലിന്‌ 73.41 രൂപയുമാണ്‌ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button