Latest NewsBikes & ScootersNewsAutomobile

അടിമുടി മാറ്റം : കിടിലൻ ലുക്കിൽ ബിഎസ്-6 മോഡൽ ഹിമാലയൻ വിപണിയിൽ

അടിമുടി മാറ്റത്തോടെ, കിടിലൻ ലുക്കിൽ പുതിയ ഹിമാലയൻ ബിഎസ് VI മോഡൽ വിപണിയിലെത്തിച്ച് റോയൽ‌ എൻഫീൽഡ്. നിരവധി മാസത്തെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഹിമാലയനെ റോയൽ എൻഫീൽഡ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) ഓൺ ചെയ്യാനും.ഓഫ് ചെയ്യാനും സഹായിക്കുന്ന സ്വിച്ച് ഉൾപ്പെടുത്തിയതാണ് പ്രധാന പ്രത്യേകത. കൺസോളിലെ ഒരു ബട്ടണിന്റെ സഹായത്തോടെ റൈഡറിന് ABS പ്രവർത്തിപ്പിക്കാനും, പ്രവർത്തിപ്പിക്കാതിരിക്കാനും സഹായിക്കും. HIMALAYAN BS-6 BLUE

ഫ്യൂൽ ഇഞ്ചക്ഷൻ സംവിധാനമുള്ള ബിഎസ് 6 എൻജിൻ, ഹസാർഡ് ടോഗിൾ സ്വിച്ച് , ഗ്രാവൽ ഗ്രേ, ലേക് ബ്ലൂ, റോക്ക് റെഡ് എന്നീ പുതിയ നിറങ്ങളുമാണ് മറ്റു സവിശേഷതകൾ. നിലവിൽ ഗ്രാനൈറ്റ് ബ്ലാക്ക്, സ്ലീറ്റ് ഗ്രേ, സ്നോ വൈറ്റ് എന്നീ നിറങ്ങളിലാണ് ബൈക്ക് ലഭ്യമായിരുന്നത്. മറ്റുള്ളവ നിലവിലെ ബി‌എസ് IV മോഡലിന് സമാനം. HIMALAYAN BS-6 GREY

ഹിമാലയൻ ബിഎസ് VIന്റെ ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ പുതിയ വിവരങ്ങൾക്കൊപ്പം വെബ്‌സൈറ്റും റോയൽ എൻഫീൽഡ് പരിഷ്കരിച്ചിട്ടുണ്ട്. വിവിധ നിറങ്ങൾക്കനുസരിച്ച് 1.87 ലക്ഷം മുതൽ 1.91 ലക്ഷം രൂപ വരെയാണ് ഹിമാലയൻ ബി‌എസ് IVന്റെ എക്സ്-ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button