Latest NewsKeralaIndia

പുരോഹിതന്റെ വേഷം ധരിച്ചെത്തി ഓട്ടം വിളിച്ച കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; ഡ്രൈവര്‍ രക്ഷപ്പെട്ടത് കാര്‍ അതിവിദഗ്ദമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച്‌

ചോദ്യം ചെയ്യലിനിടെ മൂക്കില്‍നിന്ന് രക്തംവരുകയും അപസ്മാരത്തിന്റെ ലക്ഷണം കാണിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മാള പൊലീസ് മാള ഗവണ്‍മെന്റ് ആശുപത്രിയിലാക്കിയിരുന്നു.

പാലാ: പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ആള്‍ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. പാലായിലെ കൊട്ടാരമുറ്റത്തു നിന്നും മാളയിലേക്ക് ഓട്ടം വിളിച്ച ശേഷമാണ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം പരപ്പനങ്ങാടി പാറയിടത്തില്‍ ജോബിന്‍ തോമസി(31)നെ ഞായറാഴ്ച മാള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പാലാ ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഉപ്പൂട്ടില്‍ ജോസിന്റെ കാറാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ഒരാള്‍ പാലായിലെ സ്റ്റാന്‍ഡില്‍ എത്തി ജോസിന്റെ വിസിറ്റിങ് കാര്‍ഡ് വാങ്ങി. ഒരു മതസ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് കൊടുക്കാനാണെന്ന് പറഞ്ഞാണ് ജോസിന്റെ വിസിറ്റിങ് കാര്‍ഡ് ഇയാള്‍ വാങ്ങിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച്‌ കൊട്ടാരമറ്റത്തുനിന്ന് പുരോഹിതനെ മാളയ്ക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതന്റെ വേഷം ധരിച്ചെത്തിയ ജോബിനെയും കയറ്റി യാത്ര പോയി.അങ്കമാലിയില്‍നിന്ന് മാളയ്ക്കുള്ള യാത്രാമധ്യേ സെമിനാരിയില്‍ പോകണമെന്ന് പറഞ്ഞു.

ഇതിനിടയില്‍ ചിലര്‍ ബൈക്കുകളില്‍ ജോസിന്റെ കാറിനെ പിന്തുടര്‍ന്നതോടെ ജോസിന് സംശയം തോന്നി. ഇതോടെ ജോസ്, പാലായിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഡയറക്ടറെന്ന് പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുകള്‍ക്ക് കൈമാറുകയും ചെയ്തു. ട്രൂ കോളര്‍ വഴി ഫോണ്‍ നമ്പര്‍ പരിശോധിച്ച സുഹൃത്തുക്കള്‍ ഇത് വ്യാജമാണെന്ന് ജോസിനെ വിവരമറിയിച്ചു.

സ്‌ത്രീകളെ മദ്യപിച്ച് ട്രെയിനിൽ ശല്യം ചെയ്‌ത മലയാളികളായ റെയില്‍വേ ക്ലീനിങ്‌ ജീവനക്കാര്‍ അറസ്‌റ്റില്‍

ഭയന്ന ജോസ്, ജോബിന്‍ അറിയാതെ മാള പൊലീസ് സ്റ്റേഷനിലേക്ക് കാര്‍ എത്തിച്ച്‌ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത ജോബിന്‍ തോമസ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ചോദ്യം ചെയ്യലിനിടെ മൂക്കില്‍നിന്ന് രക്തംവരുകയും അപസ്മാരത്തിന്റെ ലക്ഷണം കാണിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മാള പൊലീസ് മാള ഗവണ്‍മെന്റ് ആശുപത്രിയിലാക്കിയിരുന്നു.

മാളയിലെ പൊലീസുകാരാണ് ജോസിന് തിരിച്ചുപോരാന്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കിയത്. ജോസ് പാലാ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഡ്രൈവര്‍ പരാതി നല്‍കാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് മാള പൊലീസ് കേസെടുത്തില്ല. തിങ്കളാഴ്ച ജോബിന്‍ തോമസ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button