KeralaLatest NewsNews

ചൈനയെ ഞെട്ടിച്ച് ഏറ്റവും ശക്തമായ ആയുധം കടലില്‍ വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ചൈനയെ ഞെട്ടിച്ച് ഏറ്റവും ശക്തമായ ആയുധം കടലില്‍ വിന്യസിച്ച് ഇന്ത്യ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ ഏത് വലിയ ലക്ഷ്യം ഏത് കാലാവസ്ഥയിലും തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച സുഖോയ് വിമാനമാണ് തഞ്ചാവൂരിലെ എയര്‍ഫോഴ്‌സ് താവളത്തില്‍ ഇന്ത്യന്‍ വ്യോമ സേന എത്തിച്ചിരിക്കുന്നത്. ഒരു സ്‌ക്വഡറോണ്‍ സുഖോയ് 30 എംകെഐ വിമാനങ്ങളാണ് തഞ്ചാവൂരിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ചത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൂപ്പര്‍സോണിക്ക് ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ബ്രോഹ്മോസ് മിസൈല്‍ വിക്ഷേപിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സാധിക്കും. ബംഗാള്‍ ഉള്‍ക്കടലിലും, ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്തും ശത്രുവിന്റെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ സുഖോയ് പോര്‍വിമാനങ്ങള്‍ പ്രാപ്തമാണ്. 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ സാധിക്കുന്ന 18 സുഖോയ് വിമാനങ്ങളാണ് ഒരു സ്‌ക്വഡറോണ്‍ ദളത്തില്‍ ഉണ്ടാകുക.

ഇന്ത്യയുടെ ദക്ഷിണ അതിരുകളില്‍ വ്യോമസേനയുടെ പ്രതിരോധ ശേഷിയും ആക്രമണ ശേഷിയും പതിമ്മടങ്ങ് കൂട്ടുന്ന വിന്യാസമാണ് ഇപ്പോ

shortlink

Related Articles

Post Your Comments

Related Articles


Back to top button