KeralaLatest NewsIndia

കളിയിക്കാവിള കേസ് എന്‍ഐഎയ്ക്ക് വിട്ടുകൊണ്ട് തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ

തിരുവനന്തപുരം: കളിയിക്കാവിളയിൽ പോലീസുകാരനെ വെടിവെച്ചുകൊന്ന കേസ് എന്‍ഐഎയ്ക്ക് വിട്ടു. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഭീകരസംഘടനകളുടെ പങ്കും സാമ്പത്തിക സഹായവും ലഭിച്ചു എന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ കായിക്കാവിളയിലായിരുന്നു സംഭവം അരങ്ങേറിയത്. തമിഴ്നാട് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിനെക്കുറിച്ച്‌ അന്വേഷണം നടത്തിയിരുന്നു. അന്വേഷണസംഘങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തര്‍ സംസ്ഥാന ബന്ധത്തെക്കുറിച്ച്‌ സൂചന നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീമും തൗഫീഖും കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടിയിലായിരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് സഹായം ചെയ്തു നല്‍കിയ നാലുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

സംഭവത്തിന്റെ ആസൂത്രണ ശൈലി ഭീകരവാദ സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്നുവെന്നായിരുന്നു റിപോര്‍ട്ട്. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇതിന്റെ തുടര്‍ച്ചയായ സംഭവങ്ങള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനമായത്.ജനുവരി ഒന്നിന് രാത്രിയാണ് ചെക്ക് പോസ്റ്റ് എസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സനെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചു കൊന്നത്.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ മുങ്ങിയ ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാനായി ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു

തലയില്‍ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വില്‍സണിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യു ബ്രാഞ്ച് ഇതിന് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാകാം കൊലപാതമെന്നാണ് നിഗമനം.തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ച പോലീസ് പ്രതികളായ തൗഫീഖും ഷെമീമും തമിഴ്നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button