KeralaLatest NewsNews

കളിയിക്കാവിള ചെക്ക് പോസ്റ്റിലെ ഭീകരാക്രമണ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

കന്യാകുമാരി : കളിയിക്കാവിള ചെക്ക് പോസ്റ്റിലെ ഭീകരാക്രമണ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം . തമിഴ്‌നാട് സ്‌പെഷ്യല്‍ എസ്.ഐ സലിന്‍കുമാറിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കുമാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത് . കുഴിത്തുറക്കു സമീപം ഇടയ്‌ക്കോട് കഴിഞ്ഞദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ് ഐ വില്‍സനെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരാക്രമണ കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സെലിന്‍ കുമാര്‍.

Read Also :ശ്രീലങ്കന്‍ അധോലോക നേതാവ്​ നെടുമ്പാശേരിയിൽ പിടിയിൽ : തീവ്രവാദ വിരുദ്ധസേന വീട് വളഞ്ഞു, വീട്ടുകാർ മുങ്ങി

സെലിന്‍കുമാറും ഭാര്യയും രണ്ടു മക്കളും വീട്ടില്‍ ഉള്ളപ്പോള്‍ തന്നെയാണ് ആക്രമണം ഉണ്ടായത്. വീടിനു മുന്നില്‍ തീ ആളിപ്പടരുന്നത് അയല്‍വാസികളാണ് കണ്ടത് . തുടര്‍ന്ന് കുഴിത്തുറയില്‍നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സഹായത്തോടുകൂടി തീ കെടുത്തുകയായിരുന്നു. എന്നാല്‍ ബൈക്കും കാറും പൂര്‍ണമായും കത്തി നശിച്ചു.

ബൈക്കില്‍ എത്തിയ രണ്ടു യുവാക്കളാണ് അക്രമം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്.ഐയുടെ വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത ശേഷമായിരുന്നു ആക്രമണം . അതിനാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട് . എന്നാല്‍ ഇവരുടെ മുഖവും ബൈക്കിന്റെ നമ്പരും ദൃശ്യങ്ങളില്‍ വ്യക്തമല്ല.

എസ് ഐ വില്‍സണെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു .ബംഗളൂരുവില്‍ തീവ്രവാദ സംഘത്തെ പിടികൂടിയതിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് വില്‍സനെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button