Latest NewsNewsIndia

ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു : ഒ​രു ഭീ​ക​ര​നെ  വ​ധി​ച്ചതായി റിപ്പോർട്ട്

ശ്രീ​ന​ഗ​ർ: ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു. ജ​മ്മു​കാ​ഷ്മീ​രിൽ പുല്‍വാമയിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചെന്ന റിപ്പോർട്ടുകളണ് ഇപ്പോൾ പുറത്തു വരുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ചൊ​വ്വാ​ഴ്ച രാവിലെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും കശ്മീര്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറും വീ​ര​മൃ​ത്യു​വ​രി​ച്ചി​രു​ന്നു.

Also read l : പാകിസ്ഥാനില്‍ ലൈംഗിക ആക്രമണങ്ങളും മയക്കുമരുന്ന് ഉപയോഗവും വർധിച്ചതിന് പിന്നിൽ ഇന്ത്യ; വിചിത്രമായ കാരണങ്ങൾ നിരത്തി ഇമ്രാൻ ഖാൻ

പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. മേഖല സുരക്ഷ സേനയുടെ നിയന്ത്രണത്തിലാണ്.ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതോടെ സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു. നേരത്തെ, ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button