Latest NewsKeralaNews

സീരിയലിന് സ്റ്റേ, കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന സീരിയലിനാണ് രണ്ടാഴ്ചത്തെ സ്റ്റേ വിധിച്ചത്. കേസിലെ സാക്ഷിയായ മുഹമ്മദ് എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. ജോളി ഉൾപ്പെട്ട മൂന്ന് കേസുകളിൽ കൂടി ഇനിയും അന്വേഷണം പൂർത്തിയാകാനുണ്ട്. അതിനാൽ കേസ് അന്വേഷണത്തെ സീരിയൽ ബാധിക്കുമെന്ന ഹർജിക്കാരന്‍റെ വാദം അംഗീകരിച്ചാണ് കോടതി സ്റ്റേ അനുവദിച്ചത്.

shortlink

Related Articles

Post Your Comments


Back to top button